തലശേരി: തലശേരിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന കമിതാക്കളുടെ ദൃശ്യങ്ങള്‍ മൊബൈല്‍ കാമറയിലൂടെ രഹസ്യമായി പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കുമെന്ന് തലശേരി ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.വി ബിജു അറിയിച്ചു.കഴിഞ്ഞ ദിവസം എസ്.ഐ ആര്‍ മനു എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം ഇത്തരത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന മൂന്ന് യുവാക്കളെ അറസ്റ്റു ചെയ്തിരുന്നു.
വടകര, തിരുവങ്ങാട്, പിണറായി എന്നിവടങ്ങളിലുള്ളവരാണ് പിടിയിലായത്. ഇവരെ പിന്നീട് ചോദ്യം ചെയ്തതിനു ശേഷം സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെയുള്ളവരുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണമാരംഭിച്ചത്.
തലശേരി ഓവര്‍ബറീസ് ഫോളി, സെഞ്ച്വറി പാര്‍ക്ക്, കടല്‍പ്പാലം, തലശേരി കോട്ട എന്നിവിടങ്ങളില്‍ നിന്നാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇവിടെയുള്ള കാടുപിടിച്ച ഒഴിഞ്ഞസ്ഥലങ്ങളില്‍ ഒളിഞ്ഞിരുന്നാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് തെളിഞ്ഞിട്ടുണ്ട്.
വരും ദിവസങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വനിതാ പൊലീസ് സ്‌പെഷ്യല്‍ ടീമിന്റെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കുമെന്ന് തലശേരി ടൗണ്‍ പൊലീസ് അറിയിച്ചു. കുട്ടികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തുന്നുണ്ടോയെന്നു ഉറപ്പുവരുത്തണമെന്നും കുട്ടികളുടെ ഹാജര്‍ നിലയില്‍ മാറ്റം കാണുകയാണെങ്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരിശോധിക്കണമെന്നും പൊലീസ് മുന്നറിയിപ്പു നല്‍കി.

Post a Comment