കണ്ണൂർ ചെറുപുഴയിലെ കിണറ്റിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. കോലുവള്ളി കള്ളപ്പാത്തിയിലെ കിണറ്റിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ഉപയോഗശൂന്യമായ കിണറ്റിലാണ് അസ്ഥികൂടം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു .
സ്വകാര്യ വ്യക്തിയുടെ ആൾ താമസമില്ലാത്ത പറമ്പിലെ കിണറ്റിലാണ് അസ്ഥികൂടം ഉള്ളതായി കണ്ടെത്തിയിരിക്കുന്നത്. വെള്ളൂർ സ്വദേശിയുടേതാണ് പറമ്പ്. ചെറുപുഴ എസ്ഐ എം.പി. ഷാജിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
Post a Comment