ചെന്നൈയിൽ ബിജെപി നേതാവിനെ വെട്ടിക്കൊന്നു. ചിന്താദ്രിപ്പേട്ടിലെ ബാലചന്ദ്രരാണ് മരിച്ചത്. സാമിനായകർ തെരുവിലായിരുന്നു സംഭവം. രാത്രി 9 മണിയോടെ ആറു പേരടങ്ങിയ സംഘമാണ് ഇയാളെ കൊലപ്പെടുത്തിയത്. ന്യൂനപക്ഷ മോർച്ചയുടെ സൗത്ത് ചെന്നൈ ജില്ലാ പ്രസിഡൻ്റാണ് മരിച്ച ബാലചന്ദർ.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇദ്ദേഹത്തിനെതിരെ വധഭീഷണി നിലനിൽക്കുന്നുണ്ടായിരുന്നു. ക്രിസ്ത്യൻ സംഘടനകളുടെ ഭാഗത്തുനിന്നാണ് വധഭീഷണി ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ഇദ്ദേഹത്തിന് പൊലീസ് സംരക്ഷണം ഉണ്ടായിരുന്നു. പക്ഷേ, പൊലീസുകാരൻ ചായ കുടിക്കാനായി മാറിയപ്പോഴായിരുന്നു ആക്രമണം. മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘം ഇദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നാട്ടുകാരൊക്കെ നോക്കിനിൽക്കെയായിരുന്നു ആക്രമണം. മരിച്ചെന്ന് ഉറപ്പാക്കിയതിനു ശേഷമാണ് സംഘം സ്ഥലം വിട്ടത്. ഇദ്ദേഹത്തെ രാജീവ് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Post a Comment