കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ രാത്രി സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്ക് നിയന്ത്രണം വരുന്നു. നൈറ്റ് പാസ് ഏര്‍പ്പെടുത്തി അനധികൃത ഓട്ടോ സര്‍വീസ് നിര്‍ത്തലാക്കുമെന്ന് കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി പറഞ്ഞു.
ഒപ്പം, നഗരത്തിലെ മുഴുവന്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കും പ്രത്യേക പാസും നല്‍കും. നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി രാത്രികാലങ്ങളില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന മുഴുവന്‍ ഡ്രൈവര്‍മാരും ജൂണ്‍ ഒന്ന് മുതല്‍ രാത്രി 10-ന് കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം.
ഇതിനുശേഷം മാത്രമേ ഓട്ടോ സര്‍വീസ് നടത്താനാവൂ. പാസുകള്‍ ലഭിക്കുന്നതിനായി വാഹനത്തിന്റെ മുഴുവന്‍ രേഖകളുടെയും ലൈസന്‍സിന്റെയും പകര്‍പ്പുകള്‍, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ മേയ് 30-നകം ഹാജരാക്കണം.
Post a Comment