ഇന്ന് പഞ്ചാബിലെ ഹോഷിയാര്‍പൂരിലാണ് ആറുവയസുകാരനായ കുട്ടി കുഴല്‍ക്കിണറില്‍ വീണത്. വയലില്‍ കളിക്കുന്നതിനിടെയാണ് കുട്ടി അബദ്ധത്തില്‍ കുഴല്‍ക്കിണറില്‍ വീണത്. കളിക്കുന്നതിനിടെ തെരുവുനായ്ക്കള്‍ ഓടിച്ചതോടെയാണ് കുട്ടി കുഴല്‍ക്കിണറിന് മുകളിലുണ്ടായിരുന്ന ഉറപ്പില്ലാത്ത മൂടിയില്‍ കയറിനിന്നത്. പരുത്തി കൊണ്ടുണ്ടാക്കിയ ഒരു ബാഗ് ആയിരുന്നു കിണറിന് കവറായി ഉപയോഗിച്ചിരുന്നത്. ഇതിന് കുട്ടിയുടെ ഭാരം താങ്ങാതായതോടെയാണ് അപകടം സംഭവിച്ചത്.
നൂറ് അടി താഴ്ചയുള്ള കിണര്‍ ആണിത്. കുട്ടി എവിടെയെങ്കിലും തടഞ്ഞിരിക്കുന്നതായോ, മറ്റോ വിവരം ലഭിച്ചിട്ടില്ല. രക്ഷാപ്രവര്‍ത്തനം തുടങ്ങിയതായി മുഖ്യമന്ത്രിയും ജില്ലാ ഭരണകൂടവും അറിയിച്ചിട്ടുണ്ട്. ഇവിടെ നിന്നുള്ള ചില ഫോട്ടോകളും പുറത്തെത്തിയിട്ടുണ്ട്.
Post a Comment