തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ രാത്രി മാറ്റം. അടുത്ത മണിക്കൂറുകളിൽ കേരളത്തിൽ എട്ട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, കണ്ണൂർ എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. രാത്രി ഏഴ് മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം പറയുന്നത്. അതേസമയം കേരള തീരത്ത് നിന്ന് ഇന്നും (29-05-2022) നാളെയും (30-05-2022) മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
മഴ മുന്നറിയിപ്പിൽ രാത്രി മാറ്റം; തലസ്ഥാനമടക്കം 8 ജില്ലകളിൽ മഴ സാധ്യത, മത്സ്യബന്ധനത്തിന് വിലക്ക്
News@Iritty
0
Post a Comment